ചന്ദനമരം വെട്ടിക്കടത്തിയ രണ്ടുപേര്‍ പിടിയില്‍
1246634
Wednesday, December 7, 2022 10:57 PM IST
കട്ടപ്പന : ചന്ദനമരം വെട്ടിക്കടത്തിയ രണ്ടുപേര്‍ പിടിയില്‍. വാളാര്‍ഡി ഡൈമൂക്ക് എട്ടേക്കര്‍ പുതുവല്‍ മണലില്വീട് കുഞ്ഞുമോന് (45 ), ചെല്ലാര്‍കോവില്‍ ഒന്നാംമൈല്‍ കോണോത്തറയില് തോമസ് (48) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 12 കിലോ ചന്ദനത്തടി പിടികൂടി.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞുമോന്റെ വീട്ടില്‍ എട്ടാംമൈലിലെ കൈവശഭൂമിയില്‍നിന്നു ചന്ദനം വെട്ടി വീട്ടില്‍ സൂക്ഷിച്ചതായി വനംവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വീടിനു പുറത്ത് സൂക്ഷിച്ച ചന്ദനത്തടികള്‍ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് തോമസിന്റെ ഓട്ടോയിലാണ് ചന്ദനത്തടികള്‍ വെട്ടിക്കടത്തിയതതെന്ന് കണ്ടെത്തിയത്. തോമസിന്റെ പക്കല്‍നിന്നു തൂക്കം നോക്കുന്ന ഇലക്ട്രിക് ത്രാസും കണ്ടെത്തി. മരത്തടികള്‍ കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും വനംവകുപ്പ് പിടിച്ചെടുത്തു.
റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.കെ. വിനോദ്, വി്എസ്. മനോജ്,എസ.്്് പ്രസീദ്്,ജെ. വിജയകുമാര്‍,ബി.എഫ്.ഒ. മഞ്ചേഷ്,സതീശന്,ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.