ഇരുചക്രവാഹനമിടിച്ച് സ്കൂൾ വിദ്യാർഥിക്ക് പരിക്കേറ്റു
1246632
Wednesday, December 7, 2022 10:57 PM IST
കട്ടപ്പന: ഇരുചക്രവാഹനമിടിച്ച് സ്കൂൾ വിദ്യാർഥിക്ക് സാരമായി പരിക്കേറ്റു.ഇടുക്കി ആനവിലാസത്താണ് സംഭവം.രാവിലെ സ്കൂളിലേയ്ക്ക് പോകുകയായിരുന്ന എട്ടു വയസുകാരൻ രിതീഷ് രാജേഷിനാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെ എട്ടോടെ ശാസ്താനട -കടശിക്കടവ് റോഡിലാണ് സംഭവം. റോഡരികിലൂടെ ഓടിപ്പോകുകയായിരുന്ന കുട്ടി പൊടുന്നനെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചപ്പോൾ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഉടൻതന്നെ സമീപവാസികളും മാതാപിതാക്കളും ചേർന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ശാസ്താനട ഗവ.എൽപി സ്കൂൾ വിദ്യാർഥിയാണ് രിതീഷ്. കുട്ടിയുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബൈക്കിന്റെ സൈലൻസറിൽ തട്ടിയതിനെത്തുടർന്ന് പൊള്ളലുമേറ്റിട്ടുണ്ട്.സംഭവത്തിൽ കുമളി പോലീസ് കേസെടുത്തു.