ജി​ല്ല​യി​ൽ പ​ന്നി​പ്പ​നി വ്യാ​പി​ക്കു​ന്നു
Tuesday, December 6, 2022 10:27 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ന്നി​പ്പ​നി വ്യാ​പി​ക്കു​ന്നു. ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള നി​ര​പ്പേ​ൽ​ക​ട​യ്ക്കു സ​മീ​പ​മു​ള്ള ഫാ​മി​ൽ 12 ദി​വ​സ​ത്തി​നു​ള്ളി​ൽ 123 പ​ന്നി ച​ത്തു.
നി​ര​പ്പേ​ൽ​ക​ട ഭാ​ഗ​ത്ത് ചേ​ന്നാ​ട്ട് ഷാ​ജി​യു​ടെ ഫാ​മി​ലെ പ​ന്നി​ക​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ച​ത്ത​ത്. 15-30 കി​ലോ തൂ​ക്കം വ​രു​ന്ന 43 ചെ​റി​യ പ​ന്നി​ക​ളും 300-350 കി​ലോ വീ​തം വ​രു​ന്ന 80 വ​ലി​യ പ​ന്നി​ക​ളു​മാ​ണ് ച​ത്ത​ത്.
ആ​ദ്യ പ​ന്നി ച​ത്ത​പ്പോ​ൾ​ത​ന്നെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നെ അ​റി​യി​ച്ചു. അ​ധി​കൃ​ത​രെ​ത്തി സാം​പി​ൾ എ​ടു​ത്ത് അ​യ​ച്ചി​രു​ന്നു.
ഇ​തി​ന്‍റെ ഫ​ലം ഇ​ന്ന​ലെ വ​ന്ന​തോ​ടെ​യാ​ണ് പ​ന്നി​പ്പ​നി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.
പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചാ​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ട​ൻ തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും.
അ​തോ​ടെ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​കും.