നഗരസഭയിൽ അസി. എൻജിനിയറുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു
1245699
Sunday, December 4, 2022 10:24 PM IST
കട്ടപ്പന: കട്ടപ്പന നഗരസഭാ കാര്യാലയത്തിൽ അസി. എൻജിനിയറുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു. എൻജിനിയർ ഇല്ലാതായിട്ട് ഒരു മാസം കഴിഞ്ഞു.
നഗരസഭയുടെ 2022-23 വർഷത്തെ നിർമാണ ജോലികൾക്കും ടെൻഡർ നടപടികൾക്കും എഇയുടെ റിപ്പോർട്ട് അനിവാര്യമാണ്. നഗരസഭയിൽ കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നതിന് സ്ഥലം തിട്ടപ്പെടുത്തുന്നതിന് എഇയുടെ റിപ്പോർട്ട് ലഭ്യമാകാത്തതു സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ഒന്നിലധികം സമരങ്ങളും നടന്നിരുന്നു. നഗരസഭയുടെ ദൈനംദിന കാര്യങ്ങൾ സുഗമമായി പോകുന്നതിന് അസി. എൻജിനിയറുടെ സേവനം വേണം.
നഗരസഭയിൽ സ്ഥിരം എഇയെ നിയമിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രിക്കുൾപ്പെടെ നിവേദനം നല്കിയതായി നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ എഇക്കാണു നിലവിൽ നഗരസഭയുടെ താത്കാലിക ചുമതല. മൂന്നു മാസത്തിനിടെ രണ്ട് എഇമാരാണ് ഇവിടെനിന്നു സ്ഥലംമാറി പോയത്.