ശബരിമല തീര്‍ഥാടകര്‍ക്ക് വാഹനാപകടം, രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍
1245697
Sunday, December 4, 2022 10:24 PM IST
പൊന്‍കുന്നം: വാഹനാപകടത്തില്‍പ്പെട്ട ശബരിമല തീര്‍ഥാടകര്‍ക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. പൊന്‍കുന്നത്തിനു സമീപം കുരുവിക്കൂട് ജംഗ്ഷനില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ശബരിമല തീര്‍ഥാടകരുടെ കാറും ടോറസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ രക്ഷകരായത്.
അപകടമുണ്ടായ സമയത്ത് അതുവഴി വന്ന പാലാ കെഎസ്ആര്‍ടസി ഡിപ്പോയിലെ ജീവനക്കാരായ കെ.ആര്. സുനില്‍കുമാര്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ രക്തത്തില്‍ കുളിച്ചു കിടന്ന തീര്‍ഥാടകരെ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ അപകടസ്ഥലത്തുനിന്ന് ഇവര്‍ സഞ്ചരിച്ച കാറിലും പോലീസ് ജീപ്പിലുമായി പാലാ ജനറല്‍ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും നാല് ആംബുലന്‍സുകളിലായി കോട്ടയം മെഡിക്കല്‍ കോളജിലും എത്തിച്ചു.
വലിയ അപകടം കണ്ടു പലരും പകച്ചുനിന്നപ്പോള്‍ പ്രദേശവാസികളായ ബിനോയി, അജേഷ് എന്നിവരും സുനിലിനും ജോര്‍ജിനും സഹായവുമായി എത്തി.
പൊന്‍കുന്നം പോലിസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനും രക്ഷാപ്രവര്‍ത്തനത്തില്‍ ഇവരെ സഹായിച്ചു.
കോതമംഗലം പിണ്ടിമന സ്വദേശികളായ ശശി (52), ബിജു(42), സിജു(40), അഭിനവ്(ഏഴ്) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.