വെറ്ററിനറി ഓഫീസേഴ്സ് അസോ. വാർഷിക യോഗം
1245695
Sunday, December 4, 2022 10:24 PM IST
തൊടുപുഴ: കാർഷിക ജില്ലയായ ഇടുക്കിയിൽ മൃഗസംരക്ഷണമേഖലയിൽ വിജ്ഞാനവ്യാപനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് കേരള ഗവണ്മെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ. കാൽവരിമൗണ്ടിൽ നടന്ന വാർഷിക പൊതുയോഗത്തിൽ
ജില്ലാ പ്രസിഡന്റ് ഡോ. ബിജു ജെ. ചെന്പരത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കുര്യാക്കോസ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ആർ. ഉഷ മുഖ്യപ്രഭാഷണം നടത്തി. കുടപ്പനക്കുന്ന് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. എം. ജേക്കബ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ഡോ. ധനേഷ് കൃഷ്ണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ഡോ. ബിജു. ജെ. ചെന്പരത്തി-പ്രസിഡന്റ്, ഡോ. ജസ്റ്റിൻ ജേക്കബ് അധികാരം-വൈസ് പ്രസിഡന്റ്, ഡോ. ധനേഷ് കൃഷ്ണൻ-സെക്രട്ടറി, ഡോ.അരുണ്‍ -ട്രഷറർ, ഡോ. മറിയാമ്മ തോമസ്-ജോയിൻട് സെക്രട്ടറി എന്നിവരെ അടുത്ത വർഷത്തെ ഭാരവാഹികളായി തെരഞ്ഞെടുത്തു.