സാഹസികതയുടെ പുതിയ പാഠങ്ങൾ പകർന്ന് സാഹസിക ക്യാന്പ്
1245694
Sunday, December 4, 2022 10:22 PM IST
തൊടുപുഴ: യുവാക്കൾക്ക് സാഹസികതയുടെ പുതിയ പാഠങ്ങൾ പകർന്നു നൽകി യുവജനക്ഷേമ ബോർഡിന്റെ സാഹസിക ക്യാന്പ്. യുവജനക്ഷേമ ബോർഡിന്റെയും ദേശീയ സാഹസിക അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേവികുളത്തു നടത്തിവരുന്ന ക്യാന്പിൽ നാൽപതോളം യുവതീ യുവാക്കളാണ് പങ്കെടുക്കുന്നത്. യുവജനക്ഷേമ ബോർഡ് മെന്പർ വി.കെ. സനോജ് സാഹസിക ഇനമായ ഫ്രീഹാൻഡ് റാപ്പെല്ലിംഗ് ചെയ്ത് ക്യാന്പ് ഉദ്ഘാടനം ചെയ്തു. ബോർഡംഗം ടി.ടി. ജിസ്മോൻ അധ്യക്ഷത വഹിച്ചു.
ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ മുഖ്യപ്രഭാഷണം നടത്തി. ദേശീയ സാഹസിക അക്കാദമി സ്പെഷൽ ഓഫീസർ പ്രണീത, ഇടുക്കി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എം.എസ്.ശങ്കർ, ദേവികുളം പഞ്ചായത്തംഗം ബിൻസി റോണ്സൻ, ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ രമേശ് കൃഷ്ണൻ, ആർ. മോഹൻ, എന്നിവർ പ്രസംഗിച്ചു.റോക്ക് ക്ലൈന്പിംഗ്, ട്രെക്കിംഗ്, പ്രഥമ ശുശ്രൂഷ ക്ലാസ്, വ്യക്തിത്വ വികസന ക്ലാസ്, മറ്റു സാഹസിക ഇനങ്ങളായ സ്കൈ വാക്ക്, കമണ്ടോ നെറ്റ്, ജുമേറിങ്, സിപ് ലൈൻ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ക്യാന്പ് ഇന്ന് സമാപിക്കും.