വിലവർധനവിനെതിരെ ഐഎൻടിയുസി ധർണനടത്തി
1245692
Sunday, December 4, 2022 10:22 PM IST
തൊടുപുഴ: നിത്യോപയോഗസാധനങ്ങളുടെ വില വർധനവിനെതിരെയും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെ ഐ എൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനുമുന്നിൽ സായാഹ്ന ധർണ നടത്തി. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു ഉദ്ഘാടനം ചെയ്തു.
റീജണ്‍ പ്രസിഡന്റ് എം. കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്.അശോകൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെംബർ റോയി കെ. പൗലോസ്, ഡിസിസി സെക്രട്ടറിമാരായ ചാർളി ആന്റണി, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.