മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
1245687
Sunday, December 4, 2022 10:22 PM IST
ഇടുക്കി: ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസംപദ യോജന പദ്ധതി പ്രകാരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാന്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റ് (യൂണിറ്റ് ചെലവ്-മൂന്നുലക്ഷം), ആർ.എ.എസ്. മത്സ്യകൃഷി (യൂണിറ്റ് ചെലവ് 7.5 ലക്ഷം), ബയോഫ്ളോക്ക് യൂണിറ്റ് (യൂണിറ്റ് ചെലവ് 7.5 ലക്ഷം), മത്സ്യസേവന കേന്ദ്രം (യൂണിറ്റ് ചെലവ് 25 ലക്ഷം) എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
പിന്നാന്പുറ അലങ്കാരമത്സ്യ റെയറിംഗ് യൂണിറ്റിന് എസ്ടി വിഭാഗക്കാർക്ക് മാത്രവും മറ്റ് യൂണിറ്റുകളിലേക്ക് എല്ലാ വിഭാഗക്കാർക്കും അപേക്ഷിക്കാം. ജനറൽ വിഭാഗങ്ങൾക്ക് യൂണിറ്റ് ചെലവിന്റെ 40 ശതമാനം, എസ്സി/എസ്ടി/വനിതാ വിഭാഗങ്ങൾക്ക് 60 ശതമാനം എന്ന നിരക്കിൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുന്നമുറയ്ക്ക് ധനസഹായം ലഭിക്കും. മത്സ്യസേവന കേന്ദ്രം തുടങ്ങാൻ ഫിഷറീസ് സയൻസിൽ ബിരുദമുള്ളവരാണ് അപേക്ഷിക്കേണ്ടത്. പദ്ധതി തുകയുടെ 40 ശതമാനം സബ്സിഡിയായി ലഭിക്കും. അപേക്ഷകൾ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് എന്ന വിലാസത്തിൽ ഡിസംബർ ഒന്പതിനു വെകൂന്നേരം നാലിന് മുന്പ് ലഭിക്കണം. ഫോണ്: 04862 233226.