ഇടുക്കി ഭദ്രാസന കലാമേള ഇന്ന്
1228308
Friday, October 7, 2022 10:46 PM IST
നെറ്റിത്തൊഴു: ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന കലാ മേള ഇന്ന് രാവിലെ ഒൻപതു മുതൽ നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭദ്രാസനത്തിലെ 37 പള്ളികളിൽ നിന്നുള്ള കലാ പ്രതിഭകൾ പങ്കെടുക്കും.
വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം കെ.ടി.ജേക്കബ്് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. ഫാ.കുറിയാക്കോസ് വർഗീസ് അധ്യക്ഷത വഹിക്കും.
മാനസികാരോഗ്യ ദിനാചരണം
തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ലോക മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പി.എൻ.അജി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ ജെസി ജോണി വിഷയാവതരണം നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.അനൂപ്. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരീം, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ വി.എസ്.അബ്ബാസ്, മൊയ്തീൻ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ലിസി വർഗീസ്, ശ്രീലക്ഷമി സുദീപ് എന്നിവർ പ്രസംഗിച്ചു.