ആ​ർ​ച്ചു​ക​ളു​ള്ള പാ​ലം
Thursday, October 6, 2022 10:52 PM IST
കോ​ഴ​ഞ്ചേ​രി​യി​ലെ നി​ല​വി​ലെ പാ​ല​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് പു​തി​യ പാ​ല​വും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്. നാ​ല് ആ​ർ​ച്ചു​ക​ളാ​ണ് പു​തി​യ പാ​ല​ത്തി​നു നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​ത്. നി​ല​വി​ൽ നി​ർ​മാ​ണം ന​ട​ത്തി​യ ര​ണ്ട് സ്പാ​നു​ക​ൾ​ക്കും ആ​ർ​ച്ച് പൂ​ർ​ത്തീ​ക​രി​ച്ചു.

മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണ് സ​മീ​പ​ന​പാ​ത ഉ​യ​രു​ന്ന​ത്. പാ​ല​വും സ​മീ​പ​ന​പാ​ത​യും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ൺ​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​കും.

പാ​ലം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ടി​കെ റോ​ഡി​ൽ കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തു വ​ൺ​വേ ന​ട​പ്പാ​ക്കി ഗ​താ​ഗ​തം പു​നഃ​ക്ര​മീ​ക​രി​ക്കാ​നാ​കും. ഇ​തി​ലൂ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ റോ​ഡി​ൽ പ്ര​വേ​ശി​ച്ചു വ​ണ്ടി​പ്പെ​ട്ട​യി​ൽ തി​രി​ഞ്ഞു പു​തി​യ പാ​ല​ത്തി​ലൂ​ടെ​യും സ​മീ​പ​ന​പാ​ത​യി​ലൂ​ടെ​യും സ​ഞ്ച​രി​ച്ച് തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​യി​ൽ ടി​കെ റോ​ഡി​ലേ​ക്കു ചേ​രും. നി​ല​വി​ലെ പാ​ത​യും റോ​ഡും തി​രു​വ​ല്ല ഭാ​ഗ​ത്തു​നി​ന്നു കോ​ഴ​ഞ്ചേ​രി​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും.