കേരളപ്പിറവിയാഘോഷം: ന്യൂമാൻ കോളജിൽ പ്രദർശന നഗരി ഒരുങ്ങി
1227845
Thursday, October 6, 2022 10:49 PM IST
തൊടുപുഴ: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂമാൻ കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും.
കേരള ചരിത്രത്തനിമയും ലഹരിവിരുദ്ധ സന്ദേശവും ഉണർത്തുന്നതിനായി തയാറാക്കിയ പ്രദർശന നഗരി ഇന്ന് 11.45ന് പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ലഘുഭക്ഷണ സാധനങ്ങളും കരകൗശല വസ്തുക്കളും വാങ്ങാനും ലഘു വിനോദത്തിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, ബർസാർ ഫാ. ബെൻസണ്‍ ആന്റണി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിസ്റ്റർ നോയൽ റോസ്, ഡോ. ജെറോം കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശന നഗരി തയാറാക്കിയത്.