ഗാന്ധിജയന്തി
1226967
Sunday, October 2, 2022 10:56 PM IST
തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മങ്ങാട്ടുകവലയിൽ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണം ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജീവ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ടി.ജെ. പീറ്റർ, ചാർലി ആന്റണി, എം.കെ. ഷാഹൂൽ ഹമീദ്. ജോർജ് താന്നിക്കൽ, ജോർജ് ജോണ്‍, അനസ് ബഷീർ, കെ.എം. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
ലഹരിവിരുദ്ധ റാലി
കരിമണ്ണൂർ: മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയുന്നതിനായി യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കരിമണ്ണൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലയണ്‍സ് ക്ലബ്ബിന്റെയും വിവിധ യുവജന സംഘടനകളുടെയും സഹകരണത്തോടെ ടൂവീലർ റാലി നടത്തി.
പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ജ്വാല തൃക്കയിൽ ക്ഷേത്രം ശാന്തി സായ്പ്രകാശ്, മങ്കുഴി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.ജോസ് പുതൂർ, മുഹിയദീൻ മസ്ജിദ് ചീഫ് ഇമാം റിയാസ് അഹ്സനി എന്നിവർ ചേർന്ന് സിഐ സുമേഷ് സുധാകരന് കൈമാറി. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബു മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, എസ്ഐ കെ.എച്ച്. ഹാഷിം, പി.എൻ. ദിനേശ്, പി.ജി. രാജേഷ്, തോമസ് ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.