എൻഎസ്എസ് വോളണ്ടിയർ പരിശീലനം
1226353
Friday, September 30, 2022 11:08 PM IST
തൊടുപുഴ: എംജി സർവകലാശാലയുടെ കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകളിലെ വോളണ്ടിയർ സെക്രട്ടറിമാരുടെ പരിശീലനം തൊടുപുഴ ന്യൂമാൻ കോളജിൽ നടത്തി.
എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. കെ.എം. സുധാകരൻ ഉദ്ഘാടനം ചെയ്തു. എംജി സർവകലാശാല നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
കോളജ് മാനേജർ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണവും പരീക്ഷ കണ്ട്രോളർ ഡോ. സി.എം. ശ്രീജിത്ത് മുഖ്യപ്രഭാഷണവും നടത്തി. കോളജിന്റെ എൻഎസ്എസ് പ്രവർത്തനങ്ങളെ മുൻനിർത്തിയുള്ള മണ്ണും മനസും എന്ന പത്രം കോളജ് മാനേജർ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, ബർസാർ ഫാ. ബെൻസണ്‍ ആന്റണി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിസ്റ്റർ നോയൽ റോസ്, ഡോ. ജെറോം കെ. ജോസ്, സെക്രട്ടറിമാരായ അൻവർ ഷാ, സോനാ മരിയ എന്നിവർ പ്രസംഗിച്ചു