കാൽനട തീർഥയാത്ര
1226350
Friday, September 30, 2022 11:08 PM IST
മറയൂർ: 39ാമത് ഹൈറേഞ്ച് മേഖല കാൽനട തീർഥാടനയാത്ര കോവിൽകടവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽനിന്ന് ആരംഭിച്ചു. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച യാത്ര രാത്രി പള്ളിവാസലിൽ സമാപിച്ചു. ഇന്ന് അടിമാലിയിലും നാളെ വൈകുന്നേരം കോതമംഗലം ചെറിയ പള്ളിയിലും എത്തും. കോവിൽക്കടവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ലിബിൻ ജോർജിന്റെ നേതൃത്വത്തിലാണ് കാൽനട തീർഥാടനം.
സണ്‍ഡേ സ്കൂള്‍ അധ്യാപക പഠനക്യാമ്പ്
ഉപ്പുതറ: സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ഉപ്പുതറ സഭാ സണ്‍ഡേ സ്കൂള്‍ അധ്യാപക പഠനക്യാമ്പ് ഇന്ന് നടക്കും. ഉപ്പുതറ സെന്റ് ആന്‍ഡ്രൂസ് സിഎസ്ഐ പള്ളിയില്‍ രാവിലെ 9.30ന് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജെയിംസ് ഉദ്ഘാടനം ചെയ്യും. ഉപ്പുതറ സഭാ ജില്ലാ ചെയര്മാന് ഫാ. കെ.എ. ലൂക്കോസ് അധ്യക്ഷത വഹിക്കും.
മൂവാറ്റുപുഴ വാളകം ഇവാഞ്ചലിക്കല്‍ സഭാ വികാരി ഫാ. സി.പി. മാര്‍ക്കോസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. മഹായിവടക സണ്‍ഡേ സ്കൂള്‍ ജനറല്‍ സെക്രട്ടറി ഫാ. ജോബി ബേബി, ഫാ. ബിനോയ് മാത്യു എന്നിവര്‍ പ്രസംഗിക്കും.