മറയൂര്‍ ടൗണിന് സമീപം യുവാവിന്റെ പരാക്രമം
1225549
Wednesday, September 28, 2022 10:40 PM IST
മറയൂര്‍: മറയൂര്‍ ടൗണിന് സമീപം പുതച്ചിവയല്‍ ഭാഗത്ത് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച ശേഷം യുവാവിന്റെ പരാക്രമം.
ഇന്നലെ വൈകുന്നേരം നാലോടെ ചന്ദന ബാറിലെത്തിയ യുവാവ് റസ്റ്ററന്റിൽ ഉണ്ടായിരുന്നവരെയും ജീവക്കാരെയും ആക്രമിക്കുകയായിരുന്നു.
ഇതേതുടർന്ന് ബാറും റസ്റ്ററന്റും ലോഡ്ജും രണ്ടു മണിക്കൂര്‍ നേരത്തേക്ക് അടക്കേണ്ടിവന്നു.
പുറത്തിറങ്ങിയ യുവാവ് ബാറിന് നേരെ കല്ലെറിയുകയും മറയൂര്‍ -ഉദുമലപേട്ട റോഡില്‍ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
പിന്നീട് പോലീസ് എത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു. മറയൂര്‍ പട്ടിക്കാട് സ്വദേശിയായ യുവാവാണ് രണ്ടു മണിക്കൂര്‍ നേരം പരാക്രമം നടത്തിയത്.