മാർക്ക് കുറഞ്ഞതിൽ വീടുവിട്ട ബാലനെ പോലീസ് പിടികൂടി വീട്ടുകാർക്കൊപ്പം വിട്ടു
1225299
Tuesday, September 27, 2022 11:11 PM IST
ഉപ്പുതറ: ഓണപ്പരീക്ഷക്ക് മാർക്ക് കുറഞ്ഞതിൽ വീട്ടുകാർ വഴക്കു പറയും എന്ന് പേടിച്ച് വീടുവിട്ട 15 കാരനെ ഉപ്പുതറ പോലീസ് പിടികൂടി വീട്ടുകാർക്കൊപ്പം അയച്ചു. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാർഥിയാണ് തിങ്കളാഴ്ച സ്കൂൾ വിട്ട ശേഷം നാട്ടുവിട്ടത്. എസ്എസ്എൽസിയുടെ ഓണപ്പരീക്ഷയുടെ മലയാളം പേപ്പറിന് മാർക്ക് കുറവായിരുന്നു. വീട്ടിൽ വഴക്കു പറയും എന്ന് ഭയന്ന് നാടു വിടുകയായിരുന്നു. റാന്നിയിൽ നിന്നും
കട്ടപ്പനയ്ക്കുള്ള സ്വകാര്യബസിൽ യാത്ര ചെയ്ത കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ ഉപ്പുതറ പോലീസിനെ വിവരം അറിയിച്ചു. രാത്രി എട്ടോടെ പരപ്പിൽ എത്തിയപ്പോൾ പോലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വീട്ടുകാരെ അറിയിച്ചു രാത്രി 11.30 യോടെ വീട്ടുകാർ എത്തി കുട്ടിയെ ഏറ്റുവാങ്ങി.