പരിശീലനം ആരംഭിച്ചു
1225292
Tuesday, September 27, 2022 11:11 PM IST
കട്ടപ്പന: ലഹരി മുക്ത കേരളം, അധ്യാപക പരിവര്‍ത്തന പരിപാടിയുടെ കട്ടപ്പന ഉപജില്ലാതല പരിശീലനം ആരംഭിച്ചു. കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി പ്രശാന്ത് രാജൂ ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടി കട്ടപ്പന പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ വിശാല്‍ ജോണ്സണ് ഉദ്ഘാടനം ചെയ്തു. ഈ 29 വരെയാണ് പരിശീലനം നടത്തുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങുന്ന ലഹരിമുക്ത കേരളം കാമ്പയിനു മുന്നോടിയായി കട്ടപ്പന ഉപജില്ലയിലെ ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ഗവ, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലെ 1200ല്‍ അധികം വരുന്ന അധ്യാപകര്‍ക്കാണ് വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി പൊതുവിദ്യാഭ്യാസ വകുപ്പ്, എക്സൈസ്, പോലീസ് തുടങ്ങിയവ വകുപ്പുകളുടെ സഹായത്തോടെ പരിശീലനം നല്‍കുന്നത്.