പ്രദേശിക ചാനൽ പ്രവർത്തകനെ ജോലിക്കിടെ ആക്രമിച്ചു
1225235
Tuesday, September 27, 2022 10:36 PM IST
അടിമാലി: വാഹന അപകട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ അടിമാലിയിലെ പ്രാദേശിക ചാനൽ പ്രവർത്തകൻ സെൽവരാജിനെ മർദിച്ചു. ട്രാക്ടർ അപകടത്തിൽ മരിച്ച യുവാവിന്റെ വിവരങ്ങൾ അടിമാലി മോർണിംഗ് സ്റ്റാർ ആശുപതിയിൽനിന്ന് ശേഖരിക്കുന്നതിനിടെയാണ് ബിബിൻ എന്നയാൾ ആക്രമിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ പിന്നിൽ നിന്നും സെൽവരാജിനെ അടിക്കുകയായിരുന്നെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവം അന്വേഷിക്കാൻ എത്തിയ പോലീസിനു നേരേയും പ്രതി ആക്രമണ ശ്രമം നടത്തി.
സംഘാടകസമിതി രൂപീകരിച്ചു
ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വനം-വന്യജീവി വാരാഘോഷം വിജയകരമായി നടത്തുന്നത് സംബന്ധിച്ച് ആലോചനായോഗം ചേർന്നു. ഒക്ടോബർ രണ്ടു മുതൽ എട്ടു വരെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. ജനറൽ കമ്മിറ്റി ചെയർമാനായി കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോനെയും കണ്‍വീനറായി ഡെപ്യൂട്ടി ഡയറക്ടർ പാട്ടീൽ സുയോഗ് സുഭാഷ് റാവോയെയും തെരഞ്ഞെടുത്തു.
സമാപനദിനമായ എട്ടിന് റാലി സംഘടിപ്പിക്കും. സ്കൂൾ, കോളജ് തലത്തിൽ സംഘടിപ്പിച്ച ക്വിസ്, പ്രസംഗ മത്സരങ്ങളുടെ സംസ്ഥാനതല മത്സരങ്ങൾ പെരിയാർ ടൈഗർ റിസർവിൽ എട്ടിന് നടക്കും. സമാപന സമ്മേളനം മന്ത്രി എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.