കട്ടപ്പനയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള
1225231
Tuesday, September 27, 2022 10:36 PM IST
കട്ടപ്പന: ദർശനയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4,5,6 തീയതികളിൽ കട്ടപ്പനയിൽ അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കും. മലയാള സിനിമകളായ നിറയെ തത്തകളുള്ള മരം, ചവിട്ട്, ചുരുളി എന്നീ ചിത്രങ്ങളോടൊപ്പം ഇറാൻ, കൊറിയ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കും.
സാഗര തീയറ്ററിൽ രാവിലെ 10നും 12നുമാണ് പ്രദർശനങ്ങൾ . മേളയുടെ ഡെലിഗേറ്റ് പാസ് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് ദർശന ഹാളിൽ എഴുത്തുകാരൻ കെ.ആർ. രാമചന്ദ്രൻ നിർവഹിക്കും.
യുവാവ് അറസ്റ്റിൽ
കട്ടപ്പന: വീടുകയറി യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഉപ്പുതറ ഈറ്റക്കാനം വട്ടമണ്ണിൽ ജിയോ(31) അറസ്റ്റിൽ. വെള്ളയാംകുടിക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഇയാൾ പ്രദേശത്തെ ഒരു വീട്ടിൽ തിങ്കളാഴ്ച രാത്രിയിലാണ് അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്.
ഇവർ ബഹളംകൂട്ടിയതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടി. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.