കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ ഗര്‍ത്തം അപകടക്കെണിയായി
1224917
Monday, September 26, 2022 10:28 PM IST
കട്ടപ്പന: പുതിയ ബസ് സ്റ്റാന്‍ഡില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ അപകടക്കെണിയാകുന്നു. ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണസമയത്ത് മൂടിയ കിണറിന്റെ വശത്താണ് വീണ്ടും കുഴി രൂപപ്പെട്ടത്. കോണ്‍ക്രീറ്റ് ഇളകി കമ്പികള്‍ അടക്കം തെളിഞ്ഞുനില്ക്കുകയാണ്. ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണസമയത്താണ് സ്ഥലത്ത് നിലവില്‍ ഉണ്ടായിരുന്നു കുളം മൂടി കോണ്‍ക്രീറ്റ് ചെയ്തത്. ഇതിനു മുകളിലൂടെയാണ് ബസ് അടക്കമുള്ള വാഹനങ്ങള്‍ കടന്നുപോകുന്നത്. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുന്നത്തോടെ കുളത്തിന്റെ ഒരു വശം ഇടിഞ്ഞു താഴുകയായിരുന്നു. ഇതോടെ വലിയ അപകട സാധ്യതയാണ് നിലനില്‍ക്കുന്നത്.
ചെറു വാഹനങ്ങള്‍ അടക്കം ഇവിടെ അപകടത്തിൽപ്പെടുന്നതും പതിവാണ്. വാഹനങ്ങള്‍ക്ക് അടക്കം കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടി സൃഷ്ടിക്കുന്ന വിഷയത്തില്‍ അടിയന്തരമായി ഇടപ്പെട്ട് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.