സമരപ്രചാരണ വാഹനജാഥ
1224237
Saturday, September 24, 2022 11:19 PM IST
തൊടുപുഴ: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സോമപ്രസാദ് നയിക്കുന്ന പ്രചാരണ വാഹനജാഥയ്ക്ക് ഇന്ന് ജില്ലയിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭൂമി, വീട്, സ്വകാര്യ, എയ്ഡഡ് മേഖലകളിൽ സംരക്ഷണം, മെച്ചപ്പെട്ട വിദ്യാഭ്യാസ സംരക്ഷണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന കമ്മിറ്റി ഒക്ടോബർ മൂന്നിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നത്.
സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു വൈസ് ക്യാപ്റ്റനും വി.ആർ. ശാലിനി മാനേജരും മുൻ എം.പി. എസ്. അജയകുമാർ, കെ. ശാന്തകുമാരി എംഎൽഎ, സി.കെ. ഗിരിജ എന്നിവർ അംഗങ്ങളുമാണ്.
പുളിയൻമലയിൽ രാവിലെ 11-ന് ജാഥയ്ക്ക് സ്വീകരണം നൽകും. വൈകുന്നേരം നാലിന് തൊടുപുഴയിൽ സമാപിക്കും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ടി.കെ. സന്തോഷ്, എം.ജി. സുരേന്ദ്രൻ, പി. മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.