ടൂറിസം പ്രമോഷൻ റാലി
1224227
Saturday, September 24, 2022 11:17 PM IST
ഇടുക്കി: അന്താരാഷ്ട്ര ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി 27ന് സ്പോർട്സ് ടൂറിസം പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ടൂറിസം പ്രമോഷൻ കൗണ്‍സിൽ, സ്പോർട്സ് കൗണ്‍സിൽ, റോൾബോൾ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടം ടൗണിൽ നിന്നു മലങ്കര ടൂറിസം ഹബ്ബിലേക്ക് സ്പോർട്സ് ടൂറിസം പ്രമോഷൻ റാലി സംഘടിപ്പിക്കും.
ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് റാലി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. ഫോണ്‍: 9447243224, 7012006456.