മർക്കോസ് ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം
1224224
Saturday, September 24, 2022 11:17 PM IST
അടിമാലി: യാക്കോബായ സുറിയാനി സഭയിൽ പുതുതായി വാഴിക്കപ്പെട്ട മർക്കോസ് മോർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്തയ്ക്ക് ഇന്നു സ്വീകരണം നൽകും. മച്ചിപ്ലാവ് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടക്കുന്ന സമ്മേളനത്തിൽ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്താനാസിയോസ് അധ്യക്ഷത വഹിക്കും.
മൗണ്ട് സെഹിയോൻ അരമന മാനേജർ ഐസക് മേനോത്തുമാലിൽ കോർ-എപ്പിസ്കോപ്പ, വൈദിക സെക്രട്ടറി ഫാ. സാം ഏബ്രഹാം വാഴേപ്പറന്പിൽ, മേഖലാ സെക്രട്ടറി ഫാ. കെ.പി. മത്തായി കുളങ്ങരക്കുടി, പള്ളിവികാരി ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, സെന്റ് ഫ്രാൻസിസ് അസീസി പള്ളി വികാരി ഫാ. നോബിൾ കുത്തനാപ്പിള്ളിൽ, പള്ളി ട്രസ്റ്റി വർക്കി കിളിയനാൽ, സി.എം. യാക്കോബ് ചിറ്റായത്ത് തുടങ്ങിയവർ പ്രസംഗിക്കും. മർക്കോസ് മോർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത മറുപടി പ്രസംഗം നടത്തും.
ഉച്ചകഴിഞ്ഞ് മൂന്നിന് മൗണ്ട് സെഹിയോൻ അരമനയിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്താനാസിയോസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും.