കോതമംഗലം തീർഥാടനം: ഛായാചിത്ര പ്രയാണ ഘോഷയാത്ര
1224221
Saturday, September 24, 2022 11:17 PM IST
അടിമാലി: കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൽദോ മോർ ബസേലിയോസ് ബാവായുടെ 337ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് ബാവ, മലങ്കരയിൽ ആദ്യമായി ബലിയർപ്പിച്ച പള്ളിവാസലിൽനിന്നു ആരംഭിച്ച ഛായചിത്ര ഘോഷയാത്ര പള്ളിവാസൽ പഞ്ചായത്ത് പസിഡന്റ് പ്രഗീഷ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്താനാസിയോസ് ആശീർവദിച്ചു.
പള്ളിവാസൽ പഞ്ചായത്ത് മെന്പർമാരായ ശശികുമാർ ഷാജൻ, പ്രേമ അച്യുതൻ, ഐസക് മേനോത്തുമാലി കോർ എപ്പിസ്കോപ്പ, ഫാ. റെജി പാലക്കാടൻ, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. ബിജോ കാവാട്ട് അടിമാലി സെന്റ് ജോർജ് പള്ളി വികാരി എൽദോസ് കൂറ്റപ്പാല കോർ എപ്പിസ്കോപ്പ, ഫാ. ബിനു, ഫാ. എൽദോസ് ആര്യപ്പിള്ളിൽ, ഫാ. മാത്യൂസ് കാട്ടിപ്പറന്പിൽ, ഫാ. പൗലോസ് തെക്കൻ, പൗലോസ് പഴുക്കാളിൽ, ബേബി ആഞ്ഞിലിവേലിൽ എന്നിവർ സംബന്ധിച്ചു.