ജനാധിപത്യവിരുദ്ധ നിലപാട് തിരുത്തണം: സജി മഞ്ഞക്കടമ്പില്‍
1223970
Friday, September 23, 2022 10:53 PM IST
പാലാ: പാലാ മുനിസിപ്പല്‍ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും ഒഴിവാക്കിക്കൊണ്ടും അപമാനിച്ചു കൊണ്ടും നടത്തുന്ന ഉദ്ഘാടന മാമാങ്കം അവസാനിപ്പിക്കണമെന്നും, ജനാധിപത്യവിരുദ്ധ നിലപാട് തിരുത്തണമെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.
ഇന്നലെ നടന്ന ലോയേഴ്സ് ചേമ്പര്‍ ഉദ്ഘാടന വേദിയില്‍ യുഡിഎഫിലെ ജനപ്രതികളെയും കേരള കോണ്‍ഗ്രസിനെയും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചു യുഡിഎഫ് പാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍സിപ്പല്‍ ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പാലാ നിയോജകമണ്ഡലം ചെയര്മാന് സതീഷ് ചൊള്ളാനി അധ്യക്ഷത വഹിച്ചു.
ജോര്‍ജ് പുളിങ്കാട്, തോമസ് ആര്.വി. ജോസ്, എം.പി. കൃഷ്ണന് നായര്‍, കെ.ടി. ജോസഫ്, ജോഷി വട്ടക്കുന്നേല്‍, സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, ജോസഫ് കണ്ടം തുടങ്ങിയവര്‍ നേതൃത്വം നല്കി.