സഭാമക്കൾ വിശ്വാസത്തിന്റെ പ്രകാശമായി തീരണം: മോൺ. ജോസഫ് മലേപ്പറമ്പിൽ
1223966
Friday, September 23, 2022 10:53 PM IST
ചെമ്മലമറ്റം: വചനം സ്വീകരിച്ചു വിശ്വാസത്തിന്റെ പ്രകാശമായി തീരുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ. ചെമ്മലമറ്റം ബൈബിൾ കൺവൻഷന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തലമുറകളായി പകർന്നു നൽകപ്പെട്ട വിശ്വാസത്തെ വരുംതലമുറയ്ക്കു പകർന്നു നൽകുവാൻ ഇന്നത്തെ രാജ്യാന്തര കുടിയേറ്റത്തിന്റെ പ്രത്യേക സാഹചര്യത്തിൽ നമുക്ക് കൂടുതൽ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലാം ദിനമായ ഇന്ന് വൈകുന്നേരം 4.30നു പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.