ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ർ​ഷ​ക​ദി​നം ക​ർ​ഷ​ക വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു
Wednesday, August 17, 2022 10:27 PM IST
ക​ട്ട​പ്പ​ന: ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ​ക്കും വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കും ചു​റ്റും 10 കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ്രീ​ൻ ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദി​നെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യും ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ഫ​ർ സോ​ണ്‍ ക​രി​നി​യ​മ​ത്തി​നെ​തി​രെ​യും കൃ​ഷി​മ​ന്ത്രി​യു​ടെ ക​ർ​ഷ​ക​വി​രു​ദ്ധ ന​ട​പ​ടി​യി​ലും പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ദി​നം ക​ർ​ഷ​ക വ​ഞ്ച​നാ ദി​ന​മാ​യി ഇ​ടു​ക്കി രൂ​പ​ത​യി​ൽ ആ​ച​രി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക​ണ്ടം സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജോ ഇ​ല​ന്തൂ​ർ, ഫാ. ​തോ​മ​സ് തൈ​ച്ചേ​രി, ഫാ. ​ജോ​സ് കു​ന്നും​പു​റം, വി.​ടി. തോ​മ​സ്, ജോ​സ് തോ​മ​സ് ഒ​ഴു​ക​യി​ൽ, ടി.​ജെ. ജേ​ക്ക​ബ് തൊ​ടു​ക​യി​ൽ, ഷാ​ജി പു​ര​യി​ട​ത്തി​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ജോ​സ​ഫ് കു​ള​മാ​ക്ക​ലി​നെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​ദ​രി​ച്ചു. ബെ​ന്നി കാ​രി​യി​ൽ, സ​ണ്ണി ക​രി​വേ​ലി​ക്ക​ൽ, ടോ​മി രാ​മ​ച​നാ​ട്ട്, ഷാ​ജി കൊ​ന്പി​ക്ക​ര, അ​ഗ​സ്റ്റി​ൻ പ​ര​ത്തി​നാ​ൽ, ജോ​സു​കു​ട്ടി മ​ണ്ണു​ക്കു​ളം, സി​ബി ക​ല്ലു​വെ​ട്ട​ത്ത്, ഷാ​ജി പൊ​ട്ട​നാ​നി, സി​ബി മ​രി​യ​പു​രം, സാ​ന്േ‍​റാ അ​ഗ​സ്റ്റി​ൻ, ആ​ദ​ർ​ശ് മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി