സ്വാ​ത​ന്ത്ര്യ ചി​ത്ര​പ്ര​ദ​ർ​ശ​നം
Tuesday, August 16, 2022 10:35 PM IST
ഇ​ടു​ക്കി: ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സും ജി​ല്ല ഭ​ര​ണ​കൂ​ട​വും കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് ജി​ല്ല ഘ​ട​ക​വും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ ചി​ത്ര​പ്ര​ദ​ർ​ശ​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള ചി​ത്ര​ക​ലാ പ​രി​ഷ​ത്തി​ന്‍റെ 15 ക​ലാ​കാ​രന്മാ​രാ​ണ് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി ഇ​ടു​ക്കി ഐ ​ഡി എ ​ഗ്രൗ​ണ്ടി​ൽ 75 അ​ടി നീ​ള​മു​ള്ള കാ​ൻ​വാ​സി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്. ചി​ത്ര​ക​ലാ പ​രി​ഷ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഫ്ര​സ്കോ മു​ര​ളി, ജി​ല്ല സെ​ക്ര​ട്ട​റി ജോ​സ​ഫ് അ​നു​ഗ്ര​ഹ, ജോ​സ് ആ​ന്‍റ​ണി, കെ.​ആ​ർ. ഹ​രി​ലാ​ൽ, ടി.​ജെ. ജോ​സ്, നി​ള ബി​ജു, സ​ജി​ദാ​സ് മോ​ഹ​ൻ, കെ.​ബി. ബാ​ല​ച​ന്ദ്ര​ൻ, മോ​ൻ​സി, സി​നോ​ജ് മാ​ത്യു, അ​മൃ​ത മു​ര​ളീ​ധ​ര​ൻ, അ​നു​ഷ സ​ന്തോ​ഷ്, അ​ജ​യ​ൻ ക​ട​നാ​ട്, ല​ക്ഷ്മി സ​ന്തോ​ഷ്, ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ ചി​ത്ര​കാ​രന്മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

തെ​രു​വു​നാ​യ്ക്ക​ൾ
ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു

രാ​ജാ​ക്കാ​ട്: സേ​നാ​പ​തി മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി. ഇ​ന്ന​ലെ പ​ക​ൽ സേ​നാ​പ​തി മാ​ർ ബേ​സി​ൽ സ്കൂ​ളി​നു സ​മീ​പം കൃ​ഷി​യി​ട​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന ര​ണ്ട് ആ​ടു​ക​ളെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു. ചു​വ​ന്ന​കു​ഴി​യി​ൽ രാ​ജേ​ഷി​ന്‍റെ ഒ​രു വ​ർ​ഷം പ്രാ​യ​മു​ള്ള ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്ക​ൾ കൊ​ന്ന​ത്. ആ​ടി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും നാ​യ്ക്ക​ൾ ഓ​ടി മ​റ​ഞ്ഞു.