സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ ദേ​ശീ​യ പ​താ​ക ഒ​ഴി​വാ​ക്കി​യ​താ​യി ആ​ക്ഷേ​പം
Sunday, August 14, 2022 10:52 PM IST
നെ​ടു​ങ്ക​ണ്ടം: രാ​ജ്യ​ത്തി​ന്‍റെ 75 -ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തി​ൽ സി​പി​എം പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ദേ​ശീ​യ പ​താ​ക ഉ​പ​യോ​ഗി​ക്കാ​ത്ത​ത് വി​വാ​ദ​മാ​യി.
സി​ഐ​ടി​യു, ക​ർ​ഷ​ക സം​ഘം, ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നെ​ടു​ങ്ക​ണ്ട​ത്ത് ജ​ന​ജാ​ഗ​ര​ണ്‍ സ​ദ​സ് ന​ട​ന്ന​ത്. ചെ​ങ്കൊ​ടി മാ​ത്രം ഏ​ന്തി​യാ​ണ് ര​ണ്ട് റാ​ലി​ക​ൾ ന​ട​ത്തി​യ​ത്. സ​മ്മേ​ള​ന വേ​ദി​യി​ലും ദേ​ശീ​യ പ​താ​ക ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ജി​ല്ലാ ത​ല​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ​ഗം കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. എം.​എം. മ​ണി എം​എ​ൽ​എ​യാ​ണ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ഇ​ത് പാ​ർ​ട്ടി പ​രി​പാ​ടി​യോ അ​തോ സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി​യോ എ​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ട​ക്കം പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​ദ്ഘാ​ട​ക​ൻ അ​ട​ക്കം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ചും ആ​ർ​എ​സ്എ​സി​ന്‍റെ രാ​ഷ്ട്ര​വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചു​മാ​ണ് പ്ര​സം​ഗി​ച്ച​ത്.
പ​രി​പാ​ടി​യോ​ടാ​നു​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം ടൗ​ണ്‍ മു​ഴു​വ​ൻ ചെ​ങ്കൊ​ടി കെ​ട്ടി​യി​രു​ന്നു. ഇ​ത് നി​ല​നി​ൽ​ക്കെ​യാ​ണ് റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും ദേ​ശീ​യ പ​താ​ക​യെ അ​വ​ഗ​ണി​ച്ച​ത്.