ഹ​ർ ഘ​ർ തി​രം​ഗ കാ​ന്പ​യി​ന് ജി​ല്ല​യി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
Saturday, August 13, 2022 11:12 PM IST
ഇ​ടു​ക്കി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഹ​ർ ഘ​ർ തി​രം​ഗ കാ​ന്പ​യി​ന് ജി​ല്ല​യി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. പൈ​നാ​വ് കു​യി​ലി​മ​ല സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ ഓ​ഫീ​സു​ക​ൾ ത്രി​വ​ർ​ണ കൊ​ടി തോ​ര​ണ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ക്കു​ക​യും ദേ​ശീ​യ പ​താ​ക പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

13മു​ത​ൽ 15 വ​രെ വീ​ടു​ക​ളി​ലും സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും, സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദേ​ശീ​യ പ​താ​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രു​ടെ ക്യാ​ന്പ് ഹൗ​സു​ക​ൾ, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, എ​സ്പി ഓ​ഫീ​സ്, സ​ന്പാ​ദ്യ ഭ​വ​ൻ ഓ​ഫീ​സ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ്, വ​നി​താ പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ പ​താ​ക പ്ര​ദ​ർ​ശി​പ്പി​ച്ചു.