വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ദേ​ശീ​യ​പ​താ​ക 15 ന് ​ഉ​യ​ർ​ത്തും
Saturday, August 13, 2022 11:10 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ദി​വ​സം മു​ന്പേ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്ത​ണ​മെ​ന്ന പ്രാ​ധാ​ന മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം ത​ള്ളി വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. ഓ​ഗ​സ്റ്റ് 15 നെ ​ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യു​ള്ളെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ഉ​ഷ അ​റി​യി​ച്ചു.

വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു മു​ൻ​പി​ൽ ഓ​ഗ​സ്റ്റ് 15 നു ​മാ​ത്ര​മേ പ​താ​ക ഉ​യ​ർ​ത്തു​ക​യു​ള്ളെ​ന്നും കു​ടും​ബ​ശ്രീ നി​ർ​മി​ച്ചു ന​ൽ​കി​യ ദേ​ശീ​യ​പ​താ​ക​യി​ലെ അ​പാ​ക​ത കാ​ര​ണ​മാ​ണി​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. എ​ന്നാ​ൽ, വ​ണ്ടി​പ്പെ​രി​യാ​റി​ലെ സ്കൂ​ളു​ക​ൾ, മ​റ്റ് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, വ്യാ​പാ​ര - വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.