വെ​ള്ള​പ്പൊ​ക്കം ത​ട​യും ! സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള പാ​ലം ഉ​യ​ർ​ത്തി നി​ർ​മി​ക്കും
Saturday, August 13, 2022 11:08 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സെ​ന്‍റ​റി​നു മു​ൻ​പി​ലു​ള്ള ഇ​ടു​ങ്ങി​യ​തും ഉ​യ​രം കു​റ​ഞ്ഞ​തു​മാ​യ പാ​ലം പൊ​ളി​ച്ചു മാ​റ്റി പു​തി​യ പാ​ലം പ​ണി​യാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി ആ​രം​ഭി​ച്ചു.

ചു​ര​ക്കു​ളം തോ​ട് നി​റ​ഞ്ഞു ക​വി​ഞ്ഞാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ ആ​ശു​പ​ത്രി​യി​ലും സ​മീ​പ​ത്തും വെ​ള്ളം ക​യ​റു​ന്ന​ത് പ​തി​വാ​ണ്. അ​റു​പ​ത്തി​ആ​റാം മൈ​ൽ, തൊ​ണ്ടി​യാ​ർ ഭാ​ഗ​ത്തു​ള്ള ക​ർ​ഷ​ക​രു​ടെ ചെ​ക്ക്ഡാം തു​റ​ന്നാ​ലും ആ​ശു​പ​ത്രി​യും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​കും. ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ൾ ന​ശി​ക്കു​ന്ന അ​വ​സ്ഥ​യു​മു​ണ്ടാ​കു​ന്നു​ണ്ട.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പാ​ല​ങ്ങ​ളു​ടെ പു​ന​ർ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ചെ​റി​യ പാ​ലം പൊ​ളി​ച്ച് നീ​ക്കി സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് ന​ട​പ്പാ​ലം പ​ണി​യു​ന്ന​തി​നും തോ​ടി​ന്‍റെ വീ​തി കൂ​ട്ടി സം​ര​ക്ഷ​ണ​ഭി​ത്തി പ​ണി​ത് പാ​ലം ഉ​യ​ർ​ത്താ​നു​മാ​ണ് തീ​രു​മാ​ന​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. നൗ​ഷാ​ദ് അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ഷാ​ന​ന്ദ​ൻ, അ​സി. എ​ൻ​ജി​നി​യ​ർ അ​ജി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.