ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന്
Saturday, August 13, 2022 11:07 PM IST
തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ന​ര​സിം​ഹ​ന​ഗ​റി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​ല്ലേ​ജി​ന്‍റെ​യും അ​നു​വാ​ദ​മി​ല്ലാ​തെ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

സ്വ​കാ​ര്യ​വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ സാ​മൂ​ഹ്യ​ദ്രോ​ഹ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും ഇ​വ​ർ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ തൊ​ടു​പു​ഴ പോ​ലീ​സി​ലും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​ഞ്ചാ​യ​ത്തി​ലും നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നെ​തി​രേ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. 2022 ജൂ​ണ്‍ 15നു ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​സാ​ദ് ത​കി​ടി​പ്പു​റ​ത്ത്, ജ​നീ​ഷ് വാ​ഴ​ത്ത​ണ്ടേ​ൽ, സ​ന്തോ​ഷ് വാ​ഴ​ത്ത​ണ്ടേ​ൽ, നാ​രാ​യ​ണ​ൻ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.