അ​ബ്ദു​ൾ റ​സാ​ക്കി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം ശ്രദ്ധേയമായി
Saturday, August 13, 2022 11:07 PM IST
കു​മ​ളി: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​ത്ര​ക​ല അ​ധ്യാ​പ​ക​നും കു​മ​ളി സ്വ​ദേ​ശി​യു​മാ​യ കെ.എ. അ​ബ്ദു​ൾ റ​സാ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രപ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ സു​പ്ര​ധാ​ന​മാ​യ പ​ങ്കു​വ​ഹി​ച്ച മ​ഹ​ത് വ്യ​ക്തി​ക​ളാ​യ നൂ​റ്റി​യ​ന്പ​തോ​ളം സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കു​മ​ളി ഡി​ടി​പി​സി ഹാ​ളി​ൽ പ്ര​ദ​ർ​ശ​നം വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​ഴാ​യി​ര​ത്തോ​ളം ചി​ത്ര​ങ്ങ​ൾ ഇ​തി​ന​കം വ​ര​ച്ചി​ട്ടു​ള്ള അ​ബ്ദു​ൾ റ​സാ​ഖ് 300ഓ​ളം സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തി​നി​ട​യി​ൽ വ​ര​ച്ചി​ട്ടു​ണ്ട്. പു​തി​യ ത​ല​മു​റ​യെ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ബ്ദു​ൾ റ​സാ​ക്ക് പ​റ​ഞ്ഞു.

രാഷ്‌ട്ര​പ​തി മ​ഹാ​ത്മാ​ഗാ​ന്ധി, ഇ​ന്ത്യ​യു​ടെ മു​ൻ രാഷ്‌ട്ര​പ​തി​മാ​ർ, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ, എ​ഴു​ത്തു​കാ​ർ, ര​ക്ത​സാ​ക്ഷി​ക​ൾ, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ സ​ഹാ​യി​ച്ച വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, ത​മി​ഴ്നാ​ട്ടി​ലെ 101 വ​യ​‌​സ് പി​ന്നി​ട്ട ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എ​ൻ. ശ​ങ്ക​ര​യ്യ തു​ട​ങ്ങി​യ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ട്.

ക​ഴി​ഞ്ഞ 385 ദി​വ​സ​മാ​യി തു​ട​ർ​ച്ച​യാ​യി ഓ​ണ്‍​ലൈ​നി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി വ​രി​ക​യാ​ണ്. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‌റ് ശാ​ന്തി ഷാ​ജി​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‌റ് വി.കെ. ബാ​ബു​ക്കു​ട്ടി, കെ.​എ. അ​ബ്ദു​ൾ റ​സാ​ഖ്, സ​ണ്ണി വാ​വാ​വം, ടി.ടി. തോ​മ​സ്, ജോ​സ​ഫ് ജെ. ​ക​രൂ​ർ, ബ്ര​സ‌്‌ലി ജോ​സ​ഫ്, ക​വി​ത​ സ​ന്പ​ത്ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.