അ​പ​ക​ടഭീ​ഷ​ണി: മ​ണ​പ്പാ​ടി ചെ​ക്ക് ഡാം ​പൊ​ളി​ച്ചു
Thursday, August 11, 2022 10:57 PM IST
മൂ​ല​മ​റ്റം: മ​ണ​പ്പാ​ടി ചെ​ക്ക്ഡാം പൊ​ളി​ച്ചു. 14 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ചെ​ക്ക് ഡാ​മാ​ണ് പൊ​ളി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് എ​ട്ട​ര ല​ക്ഷം രൂ​പ മു​ട​ക്കി ഇ​വി​ടെ ചെ​ക്ക്ഡാം നി​ർ​മി​ച്ച​ത്.

പി​ന്നീ​ട് മ​ണ​പ്പാ​ടി റോ​ഡി​ലൂ​ടെ വെ​ള്ളം ക​യ​റി​യൊ​ഴു​കി റോ​ഡ് ത​ക​രു​ക​യും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വീ​ണ്ടും ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചു. ആ ​സം​ര​ക്ഷ​ണ ഭി​ത്തി ക​ഴി​ഞ്ഞ ദി​വ​സം മ​ഴ​യി​ൽ ത​ക​ർ​ന്നി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ൾ ചെ​ക്ക്ഡാം പൊ​ളി​ക്കു​ന്ന​ത്.

ഇ​വി​ടെ ചെ​ക്ക്ഡാം കെ​ട്ടി​യ​പ്പോ​ൾ​ത​ന്നെ വ​ലി​യ എ​തി​ർ​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​തു മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ​യാ​ണ് ചെ​ക്ക്ഡാം നി​ർ​മി​ച്ച​ത്. വെ​ള്ളൂ​ർ തോ​ടും ക​ണ്ണി​ക്ക​ൽ തോ​ടും ചേ​രു​ന്ന സ്ഥ​ല​ത്താ​ണ് ചെ​ക്ക്ഡാം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് തോ​ടു​ക​ളി​ലെ​യും ക​ല്ലും മ​ണ്ണും വ​ന്ന് നി​റ​ഞ്ഞ് ചെ​ക്ക്ഡാം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ചെ​ക്ക് ഡാം ​പൊ​ളി​ച്ചി​ല്ലെ​ങ്കി​ൽ വെ​ള്ളം ക​യ​റി മൂ​ല​മ​റ്റം-​വാ​ഗ​മ​ണ്‍ റോ​ഡ് ത​ക​രു​ക​യും നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്യു​മാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.