ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​റു​ടെ പ്ര​മേ​യം ത​ള്ളി! ന​ഗ​ര​സ​ഭ വ​സ്തു​വി​ന്‍റെ പേ​രി​ൽ കൗ​ണ്‍​സി​ലി​ൽ ത​ർ​ക്കം
Thursday, August 11, 2022 10:57 PM IST
തൊ​ടു​പു​ഴ: ടൗ​ണി​ൽ ഗാ​ന്ധി സ്ക്വ​യ​റി​നു സ​മീ​പം പ​ഴ​യ വ​നം​വ​കു​പ്പ് ഓ​ഫി​സ് സ്ഥി​തി​ചെ​യ്യു​ന്ന വ​സ്തു​വി​ൽ ഉ​ൾ​പ്പെ​ട്ട 30 സെ​ന്‍റ് സ്ഥ​ലം അ​ങ്ക​ണ​വാ​ടി, പ​ക​ൽ​വീ​ട്, മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി എ​ന്നി​വ നി​ർ​മി​ക്കാ​ൻ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ല​ർ ജെ​സി ആ​ന്‍റ​ണി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു. വ​നം​വ​കു​പ്പ് ഓ​ഫീ​സും ബ​സ് സ്റ്റാ​ൻ​ഡും സ്ഥി​തി​ചെ​യ്യു​ന്ന വ​സ്തു മു​ന്പ് റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണ​ത്തി​നാ​യി മാ​റ്റി വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ന​ട​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വി​ടെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​പ്പോ​ൾ വ​സ്തു തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​ത്തി​ലാ​ണെ​ങ്കി​ലും റ​വ​ന്യൂ പു​റ​ന്പോ​ക്ക് ആ​യാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്.

ന​ഗ​ര​സ​ഭ​യു​ടെ കൈ​വ​ശ​മു​ള്ള വ​സ്തു​വാ​ണെ​ന്നും ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​വി​ടെ മൈ​താ​നം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ മു​ന്പ് സ​ർ​ക്കാ​രി​ന് പ്ര​മേ​യം പാ​സാ​ക്കി നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ഈ ​വ​സ്തു ന​ഗ​ര​സ​ഭ​യു​ടേ​താ​ണെ​ന്ന നി​ല​പാ​ടി​ൽ​നി​ന്ന് പി​ന്നോ​ട്ട് പോ​കു​ന്ന​താ​ണ് പു​തി​യ പ്ര​മേ​യ​മെ​ന്ന് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ദീ​പ​ക്ക​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് പ്ര​മേ​യം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.