ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​ക​ൾ നാ​ളെ തു​ട​ങ്ങും
Thursday, August 11, 2022 10:52 PM IST
തൊ​ടു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ൽ സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ തു​ല്യ​താ പ​രീ​ക്ഷ​ക​ൾ നാ​ളെ ആ​രം​ഭി​ച്ച് 20 ന് ​അ​വ​സാ​നി​ക്കും.

ജി​ല്ല​യി​ൽ നാ​ലു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ജി​എ​ച്ച്എ​സ്എ​സ് തൊ​ടു​പു​ഴ, സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് ക​ട്ട​പ്പ​ന, എ​സ്എ​ൻ​ഡി​പി വി​എ​ച്ച്എ​സ് അ​ടി​മാ​ലി, ജി​എ​ച്ച്എ​സ്എ​സ് മ​റ​യൂ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ. രാ​വി​ലെ 9.30 മു​ത​ൽ 12.15 വ​രെ​യാ​ണ് പ​രീ​ക്ഷ. നാ​ളെ ഇം​ഗ്ലീ​ഷ്, 14 ന് ​മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ട, 16ന് ​ഹി​സ്റ്റ​റി, അ​ക്കൗ​ണ്ട​ൻ​സി, 17ന് ​ബി​സി​ന​സ് സ്റ്റ​ഡീ​സ്, സോ​ഷ്യോ​ള​ജി, 18ന് ​ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ്, 19ന് ​ഇ​ക്ക​ണോ​മി​ക്സ്, 20ന് ​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷാ​ക്ര​മം.