ബാ​സ്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Thursday, August 11, 2022 10:52 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ പു​രു​ഷ, വ​നി​ത ജി​ല്ലാ ബാ​സ്ക​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 14, 15 തീ​യ​തി​ക​ളി​ൽ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ജി​ല്ലാ ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​നി​ൽ അ​ഫി​ലി​യേ​റ്റു ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 25 മു​ത​ൽ 30 വ​രെ ചാ​ല​ക്കു​ടി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കും.

ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന ക്ല​ബു​ക​ൾ ക​ളി​ക്കാ​രു​ടെ രേ​ഖ​ക​ളും മൂ​ന്ന് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും സ​ഹി​തം 13ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജെ​സ് വി​ൻ സ​ജി അ​റി​യി​ച്ചു. ഫോ​ണ്‍: 9497285439.