ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റ് 15ന്
Thursday, August 11, 2022 10:50 PM IST
തൊ​ടു​പു​ഴ: സി​നി​മ സ്വ​പ്നം കാ​ണു​ന്ന​വ​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദി​ത്യ ഫി​ലിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ഷോ​ർ​ട്ട് ഫി​ലിം​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മു​നി​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ 15നു ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ജു ന​വോ​ദ​യ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച 75-ഓ​ളം ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഇ​തി​നു പു​റ​മെ സി​നി​മാ​രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രെ ആ​ദ​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​ദി​ത്യ ഫി​ലിം​സ് എം​ഡി മു​ര​ളീ​ധ​ർ ആ​ദി​ത്യ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​മൃ​ത മു​ര​ളി, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ സ​രീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.