മ​റ​യൂ​ര്‍ - മൂ​ന്നാ​ര്‍ റോ​ഡി​ല്‍ മ​ണ്ണ​ടി​ച്ചി​ല്‍
Wednesday, August 10, 2022 10:34 PM IST
മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ - മൂ​ന്നാ​ര്‍ അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ മ​ണ്ണ​ിടി​ച്ചി​ല്‍. ത​ല​യാ​റി​നു സ​മീ​പം ക​ടു​കു​മു​ടി ഭാ​ഗ​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ണ്ണി​ടി​ഞ്ഞ​പ്പോ​ള്‍ വൈ​ദ്യു​തി പോ​സ്റ്റും ഒ​പ്പം താ​ഴ്ന്നു.
മൂ​ന്നാ​ര്‍ മു​ത​ല്‍ മ​റ​യൂ​ര്‍ വ​രെ ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. വാ​ഗു​വ​ര​ക്ക് സ​മീ​പം നി​ര്‍​മി​ച്ച സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ​തി​നൊ​പ്പം പ​കു​തി​യോ​ളം റോ​ഡും വി​ണ്ടു​കീ​റി താ​ഴ്ന്നു. ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ച്ചി​ട്ടും തു​ട​ര്‍​ന്നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​തെ ഇ​പ്പോ​ഴും കു​ഴി​യാ​യി​ത്ത​ന്നെ കി​ട​ക്കു​ക​യാ​ണ്.
മ​ല​ഞ്ചെ​രു​വി​ലൂ​ടെ​യു​ള്ള റോ​ഡി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​മ്പോ​ള്‍ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് റോ​ഡി​ലൂടെ ആ​യ​തി​നാ​ലാ​ണ് കൂ​ടു​തലും മ​ണ്ണി​ടി​ച്ച​ില്‍ ഉ​ണ്ടാ​കു​ന്നത്.