ആ​ന​യി​റ​ങ്ക​ല്‍ റേ​ഷ​ന്‍​ക​ട അ​ഞ്ചാം ത​വ​ണ​യും കാ​ട്ടാ​ന ത​ക​ര്‍​ത്തു
Wednesday, August 10, 2022 10:34 PM IST
രാ​ജ​കു​മാ​രി: ആ​ന​യി​റ​ങ്ക​ല്‍ റേ​ഷ​ന്‍​ക​ട ഏ​ഴു മാ​സ​ത്തി​നു​ള്ളി​ല്‍ ആ​ഞ്ചാം ത​വ​ണ​യും കാ​ട്ടാ​ന ത​ക​ര്‍​ത്തു. വി​ശ​ന്നു പൊ​രി​യു​ന്ന കാ​ട്ടാ​ന റേ​ഷ​ന്‍ അ​രി​യും മ​റ്റും ഭ​ക്ഷി​ക്കാ​നാ​ണ് അ​ടി​ക്ക​ടി റേ​ഷ​ന്‍ ക​ട​യി​ല്‍​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ എ​ത്തി​യ കാ​ട്ടാ​ന ക​ട ത​ക​ര്‍​ത്ത് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ തി​ന്നു തീ​ര്‍​ത്തു.
റേ​ഷ​ന്‍​ക​ട​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി ദു​രി​ത​ത്തി​ലാ​യ​താ​യി റേ​ഷ​ന്‍ വി​ത​ര​ണ​ക്കാ​ര​ന്‍ പ​റ​യു​ന്നു. വ​ന്യ​മൃ​ഗ​ശ​ല്യം ഇ​ല്ലാ​തെ റേ​ഷ​ന്‍ വി​ത​ര​ണം ന​ട​പ്പി​ലാ​ക്കു​വാ​നു​ള്ള സൗ​ക​ര്യം പ​ഞ്ചാ​യ​ത്തോ ഹാ​രി​സ​ണ്‍ ക​മ്പ​നി​യോ വ​നം​വ​കു​പ്പോ ഏ​ര്‍​പ്പാ​ടാ​ക്ക​ണ​മെ​ന്ന് ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ട്ടാ​ന ക​ട​യു​ടെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ത്ത​തി​നാ​ല്‍ രാ​ത്രി​യി​ല്‍ മ​ഴ​വെ​ള്ളം വീ​ണ് ബാ​ക്കി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ശി​ച്ചു. ഇ​തോ​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ഈ ​മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.
ഏ​താ​നം ദി​വ​സം മു​മ്പും ഇ​തേ റേ​ഷ​ന്‍​ക​ട​യും സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യും കാ​ട്ടാ​ന ത​ക​ര്‍​ത്തി​രു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മൂ​ന്നു​ത​വ​ണ അ​ങ്ക​ണ​വാ​ടി ത​ക​ര്‍​ത്തി​ട്ടു​ണ്ട്.​പ​ക​ല്‍ സ​മ​യ​ത്ത് പോ​ലും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന ത​മ്പ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.