ച​ന്ദ​ന മോ​ഷ​ണം വ്യാപകമാകുന്നു
Wednesday, August 10, 2022 10:34 PM IST
നെ​ടു​ങ്ക​ണ്ടം: ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം പ​ട്ടം കോ​ള​നി മേ​ഖ​ല​യി​ല്‍ വീ​ണ്ടും ച​ന്ദ​ന​മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൂ​ക്കു​പാ​ലം അ​ന്‍​പ​തേ​ക്ക​റി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍​നി​ന്നു ര​ണ്ട് ച​ന്ദ​ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി. കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ച​ന്ദ​ന മോ​ഷ​ണ സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.
83, 36 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം വ​ലി​പ്പ​മു​ള്ള ച​ന്ദ​ന മ​ര​ങ്ങ​ള്‍ രാ​ത്രി​യി​ലാ​ണു മു​റി​ച്ചു ക​ട​ത്തി​യ​ത്. താ​യ്ത്ത​ടി എ​ടു​ത്ത ശേ​ഷം ബാ​ക്കി ഭാ​ഗം ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ച​ന്ദ​ന​മ​ര​മാ​ണ് മു​റി​ച്ച​ത്. അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. സ​മീ​പ​ത്തു​ള്ള ചെ​റി​യ ച​ന്ദ​ന​മ​ര​ങ്ങ​ളും മു​റി​ക്കു​വാ​ന്‍ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്.
മ​റ​യൂ​ര്‍ ക​ഴി​ഞ്ഞാ​ല്‍ ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ന്ദ​ന​മ​ര​ങ്ങ​ളു​ള്ള​ത് പ​ട്ടം കോ​ള​നി​യി​ലെ സ്വ​കാ​ര്യ​ഭൂ​മി​ക​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍​നി​ന്നു ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ടെ 250 ല​ധി​കം ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ര​ണ്ട് മാ​സം മു​മ്പ് രാ​മ​ക്ക​ല്‍​മെ​ട്ട് ബാ​ല​ന്‍​പി​ള്ള സി​റ്റി​യി​ല്‍ നി​ന്നും 18 ച​ന്ദ​ന​മ​ര​ങ്ങ​ള്‍ മു​റി​ച്ചു ക​ട​ത്തി​യി​രു​ന്നു. ക​ട​ത്തി​യ ച​ന്ദ​ന​ത്ത​ടി​ക​ളു​ടെ കാ​ത​ല്‍ ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ രാ​മ​ക്ക​ല്‍​മെ​ട്ട് സ്വ​ര്‍​ഗം​മെ​ട്ടി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ല്‍​നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സി​ല്‍ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ ച​ന്ദ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തു നി​ല​ച്ചെ​ങ്കി​ൽ ഇ​പ്പോ​ൾ മോ​ഷ​ണം വീ​ണ്ടും ആ​രം​ഭി​ച്ചി​രിക്കു​ക​യാ​ണ്.