അ​ന്ത​ര്‍​ദേ​ശീ​യ ഗ​ജ​ദി​നാ​ഘോ​ഷം തേ​ക്ക​ടി​യി​ല്‍
Wednesday, August 10, 2022 10:23 PM IST
ഇ​ടു​ക്കി: അ​ന്ത​ര്‍​ദേ​ശീ​യ ഗ​ജ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ നാ​ളെ രാ​വി​ലെ 9.45നു​തേ​ക്ക​ടി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ​ര്‍ യാ​ദ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തേ​ക്ക​ടി​യി​ലെ വ​ന​ശ്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി കു​മാ​ര്‍ ചൗ​ബി, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍, കേ​ന്ദ്ര​ത്തി​ലെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഉ​ന്ന​ത വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
രാ​ജ്യ​ത്തെ ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച വീ​ഡി​യോ പ്ര​ദ​ര്‍​ശ​ന​വും വി​വി​ധ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. ഗ​ജ​ഗൗ​ര​വ് അ​വാ​ര്‍​ഡും ഗ​ജ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച കു​ട്ടി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.
ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഫോ​റ​സ്റ്റ് ര​മേ​ശ് കെ. ​പാ​ണ്ഡ, സം​സ്ഥാ​ന ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഗം​ഗാ​സിം​ഗ്, മു​ഖ്യ വ​നം മേ​ധാ​വി ബെ​ന്നി​ച്ച​ന്‍ തോ​മ​സ്, സം​സ്ഥാ​ന വ​നം​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ര്‍ സി​ന്‍​ഹ, ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഫോ​റ​സ്റ്റ് സി.​പി.​ഗോ​യ​ല്‍, കേ​ന്ദ്ര​വ​നം സെ​ക്ര​ട്ട​റി ലീ​ന ന​ന്ദ​ന്‍, ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, വാ​ഴൂ​ര്‍ സോ​മ​ന്‍ എം​എ​ല്‍​എ, ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റ് പി.​പി. പ്ര​മോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും .
തു​ട​ര്‍​ന്ന് കേ​ന്ദ്ര വ​നം​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്രോ​ജ​ക്‌​ട് എ​ലി​ഫ​ന്‍റ് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​രും. ഇ​തി​ല്‍ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍​മാ​ര്‍, കേ​ന്ദ്ര വ​നം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍, വൈ​ല്‍​ഡ് ലൈ​ഫ് ക്രൈം ​ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ, സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ, ബൊ​ട്ടാ​ണി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്നു നാ​ട്ടാ​ന​ക​ളു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച ക​മ്മി​റ്റി യോ​ഗം ചേ​രും.
പ്ര​ദേ​ശ​ത്തെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സം​വാ​ദം ന​ട​ത്തും. ആ​ദി​വാ​സി നൃ​ത്ത​വും അ​ര​ങ്ങേറും. 13ന് ​സെ​ന്‍​ട്ര​ല്‍ പ്രോ​ജ​ക്‌​ട് എ​ലി​ഫ​ന്‍റ് മോ​ണി​റ്റ​റിം​ഗ് ക​മ്മിറ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച യോ​ഗ​വും ന​ടക്കും.