കൈ​ക്കു​ഞ്ഞു​മാ​യി ഫേ​ബ ര​ണ്ടാംത​വ​ണ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ
Monday, August 8, 2022 10:16 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മു​ൻ​പ് കൈ​ക്കു​ഞ്ഞു​മാ​യി ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് ഓ​ടി​യെ​ത്തി​യ​തി​ന്‍റെ വേ​ദ​ന മാ​റും മു​ൻ​പ് ഫേ​ബ വീ​ണ്ടും ക്യാ​ന്പി​ലെ​ത്തി. മ​ക​ൻ ജ​നി​ച്ച​ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഫേ​ബ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റു​ന്ന​ത്.
ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള മ​ക​നു​മാ​യി ഏ​റെ ക്ലേ​ശി​ച്ചാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ ന​ല്ല​ത​ണ്ണി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഈ ​അ​മ്മ ഇ​ത്ത​വ​ണ​യും ക്യാ​ന്പി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി വീ​ടും സ്ഥ​ല​വും ഇ​ല്ലാ​തെ വാ​ട​ക​വീ​ട്ടി​ലാ​ണ് ഈ ​വീ​ട്ട​മ്മ​യു​ടെ കു​ടും​ബം ക​ഴി​യു​ന്ന​ത്.
എ​ല്ലാ മ​ഴ​ക്കാ​ല​ത്തും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ അ​ഭ​യം തേ​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​വ​ർ. ഫേ​ബ​യു​ടെ ഭ​ർ​ത്താ​വ് മ​നു മേ​സ്തി​രി പ​ണി​ക്കാ​ര​നാ​ണ്. ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള ത​ന്‍റെ കൈ​ക്കു​ഞ്ഞു​മാ​യി ആ​ദ്യ​ത​വ​ണ ക്യാ​ന്പി​ലെ​ത്തി​യ​ത് വേ​ദ​ന​യോ​ടെ​യാ​ണ് ഫേ​ബ ഓ​ർ​ക്കു​ന്ന​ത്.