ബ​ഫ​ർ സോ​ണ്‍ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി
Monday, August 8, 2022 9:55 PM IST
മൂ​ന്നാ​ർ: സം​ര​ക്ഷി​ത വ​നാ​തി​ർ​ത്തി​യി​ൽ​നി​ന്നു ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി ബ​ഫ​ർ സോ​ണ്‍ ആ​ക്കു​ന്ന​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ ന​ട​ത്തി. മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ത്തി​യ​ത്. ഫാ. ​മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ഗേ​ഷ് ഐ​സ​ക്ക് ക്ലാ​സ് ന​യി​ച്ചു. കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് മേ​ച്ചേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ഴ​ക്കെ​ടു​തി​ക​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് അ​ത്യാ​വ​ശ്യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​വാ​ൻ കെ​സി​വൈ​എ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ആ​ക്ഷ​ൻ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ട​ങ്ങി​ൽ ഫാ. ​മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ നി​ർ​വ​ഹി​ച്ചു.

പീ​ഡ​ന​ശ്ര​മം: അ​ധ്യാ​പ​ക​നെ
സ​സ്പെ​ൻ​ഡ് ചെ​യ്തു

ക​ട്ട​പ്പ​ന: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ അ​ധ്യാ​പ​ക​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഈ​ട്ടി​ത്തോ​പ്പ് സ്വ​ദേ​ശി​യു​മാ​യ ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ളി​ൽ ദു​ര​സ്ഥ​ല​ത്ത് നി​ന്നെ​ത്തി ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന കു​ട്ടി​ക്കു നേ​രെ​യാ​ണ് അ​ധ്യാ​പ​ക​ന്‍റെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ പ്ര​തി ഒ​ളി​വി​ൽ പോ​യ​താ​യാ​ണ് സൂ​ച​ന. കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ചൈ​ൽ​ഡ് ലൈ​ൻ അ​ന്വേ​ഷി​ച്ച് പോ​ലീ​സി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​താ​നും നാ​ൾ മു​ൻ​പും പ്ര​തി സ​മാ​ന​മാ​യ ആ​രോ​പ​ണം നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നും പ​റ​യു​ന്നു.