ന്യൂ​മാ​ൻ കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ്
Monday, August 8, 2022 9:55 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് സ്ട്രൈ​ഡ് പ്രോ​ജ​ക്ടി​ന്‍റെ​യും സാ​ന്പ​ത്തി​ക​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 10, 11 തീ​യ​തി​ക​ളി​ൽ ’പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സു​സ്ഥി​ര വി​ക​സ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ കോ​ണ്‍​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കും.
നാ​ളെ രാ​വി​ലെ 9.30ന് ​മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ക്കും. ഡോ. ​ജോ​ണ്‍​സ​ണ്‍ ജാ​നെ​റ്റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.