നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രി​ക​ൻ മ​രി​ച്ചു
Sunday, August 7, 2022 10:37 PM IST
ക​ട്ട​പ്പ​ന: നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ഇ​ടി​ച്ച് വ​ഴി​യെ ന​ട​ന്നു​പോ​യ ആ​ൾ മ​രി​ച്ചു. കാ​ൽ​ന​ട​യാ​ത്രി​ക​നെ ഇ​ടി​ച്ച ശേ​ഷം കാ​ർ റോ​ഡി​ൽ മ​റി​ഞ്ഞു. കാ​ഞ്ചി​യാ​ർ പേ​ഴും​ക​ണ്ടം തു​രു​ത്തി​പ്പ​ള്ളി​ൽ സെ​ബാ​സ്റ്റ്യ​ൻ (ത​ങ്ക​ച്ച​ൻ-62) ആ​ണ് മ​രി​ച്ച​ത്. കാ​റോ​ടി​ച്ചി​രു​ന്ന പേ​ഴും​ക​ണ്ടം മാ​ട​പ്പ​ള്ളി​ൽ അ​നു​മോ​നെ പ​രി​ക്കു​ക​ളോ​ടെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 ഓ​ടെ​യാ​ണ് പേ​ഴും​ക​ണ്ട​ത്ത് താ​ഴെ​കൊ​ച്ചു​ചേ​ന്നാ​ട്ട് ക​വ​ല​യി​ൽ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​പ്പോ​ൾ സെ​ബാ​സ്റ്റ്യ​ൻ റോ​ഡ​രി​കി​ലും അ​നു​മോ​ൻ കാ​റി​ന​ടി​യി​ലു​മാ​ണ് കി​ട​ന്നി​രു​ന്ന​തെ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സെ​ബാ​സ്റ്റ്യ​ന് മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.
ക​ട്ട​പ്പ​ന പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ലൗ​ലി​യാ​ണ് സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സു​ബി​ൻ, അ​നു.