മ​റ​യൂ​ർ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ; 30 കു​ടും​ബം​ഗ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു
Sunday, August 7, 2022 10:37 PM IST
മ​റ​യൂ​ർ: തു​ട​ർ​ച്ചാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മ​റ​യൂ​ർ മേ​ഖ​ല ഉ​രു​ൾ​പോ​ട്ട​ൽ ഭീ​ഷ​ണി​യി​ലാ​യി. മ​ല​യി​ടു​ക്കി​ൽ​നി​ന്നു പാ​റ തെ​ന്നി​നീ​ങ്ങു​ക​യും ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്നു ശ​ക്ത​മാ​യി വെ​ള്ളം പു​റ​ത്തേ​ക്കു ത​ള്ളു​ക​യും ചെ​യ്യു​ന്ന പ്ര​തി​ഭാ​സം ഉ​ണ്ടാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ച്ചു.
മ​റ​യൂ​ർ - മൂ​ന്നാ​ർ റോ​ഡി​ൽ പ​ള്ള​നാ​ടി​നു സ​മീ​പം ക​ർ​പ്പൂ​ര​കു​ട ആ​ദി​വാ​സി കോ​ള​നി​ക്ക് താ​ഴ്ഭാ​ഗ​ത്താ​ണ് പാ​റ​യി​ടു​ക്കി​ൽ​നി​ന്നു ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ ശ​ക്ത​മാ​യ രീ​തി​യി​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് റ​വ​ന്യൂ, പോ​ലീ​സ് അ​ധി​കൃ​ത​ർ എ​ത്തി. സ്ഥ​ല​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ​ള്ള​നാ​ട് പാ​ലം വ​ര​യു​ള്ള മു​പ്പ​ത് കു​ടും​ബ​ങ്ങ​ളെ​യാ​ണ് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ച​ത്.
പോ​ലീ​സ്, റ​വ​ന്യൂ അ​ധി​കൃ​ത​രൂ​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ടു​ക​ളി​ൽ​നി​ന്നു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ്ര​ധാ​ന രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ എ​ടു​ത്തു​കൊ​ണ്ടാ​ണ് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും പ​ള്ള​നാ​ട് സ്കൂ​ളി​ലേ​ക്കും സു​ര​ക്ഷി​ത​മാ​യി താ​മ​സം മാ​റ്റി​യ​ത്. വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം മ​റ​യൂ​ർ മേ​ഖ​ല​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം ഉ​ണ്ടാ​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് അ​ധി​കൃ​ത​രും പ്ര​ദേ​ശ​വാ​സി​ക​ളും.