മ​ല​യ​ടി​വാ​ര​ത്ത് ജീ​വി​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യ​ക​റ്റ​ണം: എം​പി
Sunday, August 7, 2022 9:58 PM IST
മൂ​ന്നാ​ർ: പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ കു​ണ്ട​ള​യി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​ത് മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ജീ​വി​തം ദു​ർ​ഘ​ട​മാ​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​യ​ടി​വാ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ആ​ശ​ങ്ക​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട റോ​ഡ് പ​ണി എ​ത്ര​യും വേ​ഗം തീ​ർ​ത്ത് ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും എം​പി അ​റി​യി​ച്ചു.

ദേ​വി​കു​ളം, പീ​രു​മേ​ട്
താ​ലൂ​ക്കു​ക​ളി​ൽ ഇ​ന്ന് അ​വ​ധി

ഇ​ടു​ക്കി: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം സ​ജീ​വ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദേ​വി​കു​ളം, പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ലേ​യും ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ ബൈ​സ​ണ്‍​വാ​ലി, ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും അ​ങ്ക​ണ​വാ​ടി​ക​ൾ, ന​ഴ്സ​റി​ക​ൾ, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ൾ, പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കൂ​ടാ​തെ ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ​ക്കും ഇ​ന്‍റ​ർ​വ്യു​ക​ൾ​ക്കും മാ​റ്റ​മി​ല്ല.